റാസല്‍ഖൈമയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ബാലുശ്ശേരി എകരൂല്‍ സ്വദേശിയായ യുവാവ് മരിച്ചു


റാസല്‍ഖൈമ (യു.എ.ഇ): റാസല്‍ഖൈമയില്‍ ട്രെക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലുശ്ശേരി എകരൂല്‍ സ്വദേശിയായ യുവാവ് മരിച്ചു. എകരൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ അതുല്‍ (27) ആണ് മരിച്ചത്. തിങ്കളാഴ്ച റാസല്‍ഖൈമ സ്റ്റീവന്‍ റോക്കിലായിരുന്നു അപകടം.

അതുല്‍ ഓടിച്ചിരുന്ന ട്രക്ക് ലോഡുമായി ക്രഷറിലേക്ക് വരുമ്പോള്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്.

ശശികുമാര്‍-അജിത ദമ്പതികളുടെ മകനായ അതുല്‍ അഞ്ചര വര്‍ഷമായി സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുകയാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അബിന്‍, വിഷ്ണു.