സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നന്മയ്ക്ക്…, കരുത്തേകാന്‍ ഒരുമിക്കാം; പയ്യോളിയില്‍ കെ.സി.ഇ.യു ജനകീയ ക്യാമ്പയിന്‍ ആരംഭിച്ചു


പയ്യോളി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയന്‍ (സിഐടിയു) പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു. സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നന്മയ്ക്ക് കരുത്തേകാന്‍ ഒരുമിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.


പയ്യോളി എ.കെ.ജി മന്ദിരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി ടി. ചന്തു ഉദ്ഘാടനം ചെയ്തു. എസ്.കെ അനൂപ് അധ്യക്ഷത വഹിച്ചു. ‘സഹകരണ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിവിധികളും’ എന്ന വിഷയത്തില്‍ എച്ച്ആര്‍ഡി ട്രെയിനര്‍ പ്രദീപ് മാലോത്ത് മുഖ്യപ്രഭാഷണം നടത്തി.ടി. ഷീബ, ശ്രീജ നാവട്ട, രജീഷ് കണ്ണമ്പത്ത് എന്നിവര്‍ സംസാരിച്ചു. കെ.കെ രമേശന്‍ സ്വാഗതവും എ.കെ ഷൈജു നന്ദിയും പറഞ്ഞു.

Description: KCEU started mass campaign in Payoli.