കൊയിലാണ്ടിയുടെ പ്രിയപ്പെട്ട ഗായകന് നാടിന്റെ യാത്രയയപ്പ്; മണക്കാട് രാജന്റെ നിര്യാണത്തില്‍ പൗരാവലി അനുശോചിച്ചു


കൊയിലാണ്ടി: പ്രശസ്ത ഗായകന്‍ മണക്കാട്ട് രാജന്റെ നിര്യാണത്തില്‍ സൗഹാര്‍ദ്ദ പെരുവട്ടൂരിന്റെ നേതൃത്വത്തില്‍ പൗരാവലി അനുശോചിച്ചു. എന്‍.വി.ബിജു അധ്യക്ഷനായി.

നഗരസഭ കൗണ്‍സിലര്‍മാരായ സുധ, ജിഷ പുതിയടുത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.അശ്വനിദേവ്, സി.പി. മോഹനന്‍, കെ.രാജന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകരായ എന്‍.വി.ബാലകൃഷ്ണന്‍, ജയപ്രസാദ്, പി.വി.നാരായണന്‍, സുധാകരന്‍, ആര്‍.കെ.സുരേഷ് ബാബു, അഡ്വ. കെ.ടി.ശ്രീനിവാസന്‍, എന്‍.കെ.ശിവദാസന്‍, സിബിന്‍ കണ്ടത്തനാരി, വി.കെ.രവി, പി.എം.മുരളി എന്നിവര്‍ സംസാരിച്ചു.


Also Read: ഒരുകാലത്ത് കൊയിലാണ്ടിയിലെ ഉത്സവപ്പറമ്പുകളും കല്ല്യാണവീടുകളിലും ഹരംകൊള്ളിച്ച ഗായകന്‍; മണ്‍മറഞ്ഞത് കൊയിലാണ്ടിക്കാരുടെ ഗാനഗന്ധര്‍വ്വന്‍, മണക്കാട് രാജന്റെ വിയോഗത്തില്‍ വിതുമ്പി നാട്


കൊയിലാണ്ടിയിലെ രാഗതരംഗം ഓര്‍കെസ്ട്രയിലെ പ്രധാന ഗായകനായി നിരവധി വേദികളില്‍ നിറസാന്നിധ്യമായ വ്യക്തിയാണ് മണക്കാട്ട് രാജന്‍. ബിജിപാല്‍ അടക്കമുള്ള പ്രമുഖരില്‍ നിന്നും അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Summarya: Peruvattur mourned the death of Manakad Rajan