മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.പിഭാസ്‌കരന് കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെ ആദരം; ഫോട്ടോ അനാച്ഛാദനം ചെയ്തു
കൊയിലാണ്ടി: ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സീനിയര്‍ അഭിഭാഷകനായ അഡ്വ പി.ഭാസ്‌കരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ ബൈജു നാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോക്‌സോ ജഡ്ജ് നൗഷാദലി, സബ്ബ് ജഡ്ജ് വിശാഖ്, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അജികൃഷ്ണന്‍, ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ സി എസ് ജതീഷ് ബാബു, രോഹിത് എന്നിവര്‍ സംസാരിച്ചു.
ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിനോയ് ദാസ് വി.വി സ്വാഗതവും ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ അജ്മില ചടങ്ങില്‍ നന്ദിയും രേഖപ്പെടുത്തി.