ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൃഷ്ണായനം 2024 സാംസ്‌കാരിക സമ്മേളന പരിപാടിയുമായി ഊരള്ളൂരിലെ ഹരിമുരളി ബാലഗോകുലം


ഊരള്ളൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൃഷ്ണായനം 2024 സാംസ്‌കാരിക സമ്മേളന പരിപാടിയുമായി ഊരള്ളൂരിലെ ഹരിമുരളി ബാലഗോകുലം. സാംസ്‌കാരിക സമ്മേളനവും അനുമോദന സദസ്സും- തപസ്യ കലാസാഹിത്യ വേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ശ്രീഹര്‍ഷന്‍ മാസ്റ്റര്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തികൊണ്ട് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. റിട്ട.ക്യാപ്റ്റന്‍ വിനായകന്‍ പയ്യോളി, കവിയും ഗ്രന്ഥകാരനുമായ രവീന്ദ്രന്‍ മേപ്പയൂരും ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ അനുമോദിക്കുകയും കഴിഞ്ഞ 54 വര്‍ഷമായി ഗോ പരിപാലനം നടത്തി വരുന്ന കുറുങ്ങോളി മീത്തല്‍ കല്യാണിയമ്മയെ ആദരിക്കുകയും ചെയ്തു. സ്വാഗതസംഘം കണ്‍വീനര്‍ രൂപേഷ് മാസ്റ്റര്‍ സ്വാഗതവും എം.കെ.രാഗീഷ് നന്ദിയും പറഞ്ഞു.