സംവാദങ്ങളും കലാപരിപാടികളും; ബാലസംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖല സമ്മേളനം പി.വി.സത്യനാഥന്‍ നഗറില്‍


കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖല സമ്മേളനം പി.വി.സത്യനാഥന്‍ നഗറില്‍ (പന്തലായനി നോര്‍ത്ത് ) 2024 ആഗസ്ത് 20 ന് ബാലസംഘം സംസ്ഥാന കമ്മറ്റി അംഗം അഭയ് രാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ദേവനന്ദ അധ്യക്ഷത വഹിച്ചു.

സംഘാടസമിതി ചെയര്‍മാന്‍ കെ.പി.പത്മരാജ് സ്വാഗതവും ബാലസംഘം മേഖല സെക്രട്ടറി അനുരുദ്ധ് എസ്.എസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പാര്‍വ്വണ ഷാജു അനുശോചനം അറിയിച്ച് കൊണ്ട് സംസാരിച്ചു. ആശംസകള്‍ അറിയിച്ചുകൊണ്ട് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സംസാരിച്ചു.

ബാലസംഘം കൂട്ടുകാര്‍ക്കിടയില്‍ നിന്ന് വന്ന ചര്‍ച്ചകള്‍ക്ക് കണ്‍വീനര്‍ പി.എം.ബിജു മറുപടി നല്‍കി. ഏരിയ സെക്രട്ടറി നന്ദന കൂട്ടുകാരുമായി സംവദിച്ചു, ശേഷം അടുത്ത വര്‍ഷത്തെ കൂട്ടുകാരെ തിരഞ്ഞെടുത്തുള്ള പാനല്‍ കോ-ഓഡിനേറ്റര്‍ സുനില്‍ പറമ്പത്ത് അവതരിപ്പിച്ചു. കൂട്ടുകാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് ശേഷം സമാപന പരിപാടിയായ കൂട്ടപ്പാട്ട് നാടന്‍ പാട്ട് കലാകാരന്‍ രാജീവന്റെ നേതൃത്വത്തില്‍ അരങ്ങേറി. അക്കാദമിക് കണ്‍വീനര്‍ അനീഷ് നന്ദി അറിയിച്ചു.

Summary: Balasangham Koylandy Central Region Conference at PV Satyanathan Nagar