സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്


മേപ്പയൂര്‍ : സൗജന്യ നേത്രപരിശോധനയും, തിമിരരോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. 15ാം വാര്‍ഡ് വികസന സമിതിയുടെയും സൈമണ്‍ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ബാബു. കെ.കെ, നിബിത ടി, രാജന്‍ കെ.കെ., സുകന്യ സി.കെ., മിനി പി.കെ. എന്നിവര്‍ പങ്കെടുത്തു.