കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ വീണ്ടും ആരംഭിച്ചു; വിശദമായി അറിയാം
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ഇതുവരെ അപേക്ഷ കൊടുക്കാൻ കഴിയാത്തവർക്ക് ഇപ്പോള്‍ വീണ്ടും അപേക്ഷ സമർപ്പിക്കാം. ലേറ്റ് രജിസ്ട്രേഷൻ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി ലേറ്റ് ഫീയാടുകൂടി രജിസ്ട്രേഷനുള്ള സൗകര്യം 13.08.2024 മുതല്‍ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്. 23.08.2024, 3.00 PM വരെ പ്രസ്തുത ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷൻ പൂര്‍ത്തീകരിക്കാം. അപേക്ഷാ ഫീസ് SC/ST വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 505 രൂപ, മറ്റുള്ളവര്‍ 780 രൂപ. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. പെയ്മെന്റ് നടത്തുന്നതിനു മുന്‍പ് അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശാധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്തു അപേക്ഷയുടെ പ്രിന്റ്‌ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്‌ഔട്ട് ലഭിക്കുന്നതാടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. 15.07.2024 മുതല്‍ 18.07.2024 വരെ അനുവദിച്ച എഡിറ്റിംങ് സൗകര്യം ഉപയാഗപ്പെടുത്തി അപേക്ഷ പൂര്‍ത്തീകരിക്കാത്തവര്‍ക്കും ഇന്നുമുതല്‍ ലോഗിൻ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കായി അപേക്ഷയിലെ തിരുത്തലുകള്‍ക്കുള്ള എഡിറ്റിങ് സൗകര്യവും സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് https://admission.uoc.ac.in/admission?pages=ug