സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ


കൊയിലാണ്ടി: സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐയ്ക്ക് വിജയം. മത്സരിച്ച പതിനൊന്ന് സീറ്റിലും വമ്പന്‍വിജയമാണ് എസ്.എഫ്.ഐ നേടിയത്.

ചെയര്‍മാനായി വൈഷ്ണവ് എം.എസ് (പ്ലസ് ടു കൊമേഴ്‌സ്), വൈസ് ചെയര്‍പേഴ്‌സണായി തീര്‍ത്ഥ ടി (പ്ലസ് വണ്‍), എന്നിവര്‍ വിജയിച്ചു.

വൈസ് ചെയര്‍മാന്‍ -പി. പ്രിത്വിക് (പത്താംതരം എഫ്),

സെക്രട്ടറി -ദ്രുപത് എസ്.വി (പത്താംതരം ഇ),

ജോയിന്റ് സെക്രട്ടറി -സന ഫാത്തിമ ജെ.എം (പത്താംതരം ബി),

ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി -അമയ കെ (പ്ലസ് വണ്‍ കെമേഴ്‌സ്),

ആര്‍ട്‌സ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി- അനയ എ.എസ് (പത്താംതരം സി).

സ്‌പോര്‍ട്‌സ് സെക്രട്ടറി -ആദിത്യന്‍ പി (പ്ലസ് ടു).

സ്‌പോര്‍ട്‌സ് ജോയിന്റ് സെക്രട്ടറി- നിരഞ്ജന ടി.കെ (പത്താംതരം ഡി).

ലിറ്റററി ക്ലബ്ബ് സെക്രട്ടറി- ആദിത്യന്‍ ബി.എസ് (പ്ലസ് ടു സയന്‍സ്).

ലിറ്റററി ക്ലബ്ബ് ജോയിന്റ് സെക്രട്ടറി -ശ്രീലക്ഷ്മി ജെ (പത്താംതരം എച്ച്) എന്നിവരാണ് മറ്റ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.

ജി.വി.എച്ച്.എസ്.എസ്സിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ പ്രകടനം നടത്തി.