സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് കൊളാവിപ്പാലം ആര്‍.വൈ.ജെ.ഡി


പയ്യോളി : കൊളാവിപ്പാലം ആര്‍.വൈ.ജെ.ഡി യുടെ നേതൃത്വത്തില്‍ 78-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു ദേശീയ പതാകയുയര്‍ത്തി.

പിപി.ദി നേഗ്ബാബു അദ്ധ്യക്ഷം വഹിച്ചു, എന്‍.ടി. അബ്ദുള്ള, അഭിജിത്ത് എം.ടി, ആദര്‍ശ് എരണിക്കല്‍, ധനീഷ് വി.സി. തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശ് ബാബു പ്രതിജ്ഞ ചൊല്ലി. ദേശീയഗാനാലാപനത്തിന് ശേഷം പായസം വിതരണം ചെയ്തു.