കോഴിക്കോട് ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ബര്‍ഗറില്‍ ജീവനുള്ള പുഴു; തിരിച്ചറിഞ്ഞത് രുചി വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍, രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും


കോഴിക്കോട്:  കോഴിക്കോട്  ചിക്കന്‍ ബര്‍ഗറില്‍ നിന്നും  ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടു. വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്.

വീഡിയോ കാണാം

ചൊവ്വാഴ്ചയാണ് സംഭവം. പരാതിക്കാര്‍ വാങ്ങിയ രണ്ട് ചിക്കന്‍ബര്‍ഗറില്‍ ഒന്ന് മുഴുവനായും കഴിച്ചു. തുടര്‍ന്ന് രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമത്തെ ബര്‍ഗര്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബര്‍ഗറിനുള്ളില്‍ ഇഴഞ്ഞുനീങ്ങുന്ന പുഴുവിനെ കാണുന്നത്. തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബര്‍ഗര്‍ തിരിച്ചേല്‍പ്പിച്ചു.

എന്നാല്‍ ഇന്നലെയോടെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചേവായൂര്‍ പോലീസിലും കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലും പരാതി നല്‍കിയിട്ടുണ്ട്.