ബെവ്‌കോ മദ്യവിൽപ്പനശാലകൾ നാളെ പ്രവർത്തിക്കില്ല


തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ നാളെ പ്രവർത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി.

കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലകളും ബാറുകളും തുറന്ന് പ്രവർത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.