കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (13/8/2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ (13/8/2024) വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൂമന്തോട്, പന്തലായനി, തെരുവത്ത് പീടിക, പന്തലായനി ഗേൾസ് ഹൈസ്കൂൾ, കൊയാരി എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.

11 കെവി ലൈനിൽ വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.