ഇരിങ്ങത്ത് യു.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപകന്‍ മേപ്പയ്യൂര്‍ നരക്കോട് ടി.പാച്ചര്‍ മാസ്റ്റര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: നരക്കോട് ടി.പാച്ചര്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. ഇരിങ്ങത്ത് യു.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപകനും കുറുമ്പനാട് താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളായിരുന്നു.
സി പി ഐ എം പേരാമ്പ്രമണ്ഡലം കമ്മിറ്റി അംഗം, മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി, കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, അധ്യാപക പ്രസ്ഥാനത്തിൻ്റെ സംഘാടകനും നേതാവുമായിരുന്നു.
ഭാര്യ: കുഞ്ഞമ്മ.
മക്കള്‍: ഉഷ കരിമല, രാജന്‍, ബാബു.
മരുമക്കള്‍: പത്മനാഭന്‍ കരിമല. വിജി( വിയ്യൂര്‍) ഷൈനി ( എലത്തൂര്‍).