കൊയിലാണ്ടികൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ദമാം ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് ദമാമില്‍ അന്തരിച്ചു


അത്തോളി: കൊയിലാണ്ടികൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ദമാം ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗം ഹൃദയാഘാതം മൂലം ദമാമില്‍ അന്തരിച്ചു. കൊടശ്ശേരി കുന്നത്തറ മോക്കുന്നത്ത് അയ്യൂബ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു.

ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ്: പരേതനായ മുസ്തഫ

മാതാവ് : സുബൈദ.

ഭാര്യ : ഫസ്ന.

മക്കള്‍ : ഫാത്തിമ ഫിയ, അദം അയാന്‍ ഐബക്ക്.

സഹോദരന്‍ : ഷുഹൈബ്.