കൊയിലാണ്ടിയിൽ ഡിവൈഡറിൽ തട്ടി ലോറി മറിഞ്ഞു


കൊയിലാണ്ടി: ഡിവൈഡറിൽ തട്ടി ലോറി മറിഞ്ഞു. താലുക്ക് ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഡിവൈഡറിൽ തട്ടിയാണ് ലോറി മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. ജീവനക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

മലപ്പുറത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് കപ്പയുമായെത്തിയതായിരുന്നു അപകടം സംഭവിച്ച ലോറി. കഴിഞ്ഞ ദിവസമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത് ഇതിനു മുൻവശം വെച്ച സൈൻ ബോർഡ് ഡ്രൈവർമാർക്ക് കാണാൻ പറ്റാഞ്ഞതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് പറഞ്ഞു. നേരത്തെ കോടതിക്ക് മുൻവശത്ത് സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

നഗരത്തിൽ ഡിവൈഡറുകൾ വില്ലനാകുമ്പോൾ അപകടങ്ങൾ തുടർകഥയാവുകയാണ്. സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പോ റിഫ്ലക്ടറോ ഇല്ലാതെയാണ് കൊയിലാണ്ടി നഗരത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതെന്ന് ആരോപണവുമുണ്ട്.