പതിനഞ്ചുകാരിയെ കടന്നുപിടിച്ചതായി പരാതി; പോക്‌സോ കേസില്‍ തിരുവങ്ങൂര്‍ സ്വദേശിയായ അധ്യാപകന്‍ റിമാന്‍ഡില്‍


തിരുവങ്ങൂര്‍: പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സംഭവത്തില്‍ തിരുവങ്ങൂര്‍ സ്വദേശിയായ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. തിരുവങ്ങൂര്‍ സ്വദേശിയും ഇപ്പോള്‍ മൊടക്കല്ലൂര്‍ തോരായിക്കടവിലെ താമസക്കാരനുമായ ബിജു (49)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്.

കോഴിക്കോട് നഗരത്തിലെ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍വെച്ച് വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയി. പേരാമ്പ്രയിലെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുന്നതിനിടെ പേരാമ്പ്ര പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.