ദുരിതാശ്വാസ ക്യാമ്പിലെ കുന്ന്യോറമല നിവാസികള്‍ക്ക് വെളിച്ചമേകാന്‍ അവരെത്തി; 25 എമര്‍ജന്‍സി ലാമ്പുകള്‍ നല്‍കി ബി.ഇ.എം യു.പി സ്‌കൂളിലെ ജെ.ആര്‍.സി വിങ്


കൊയിലാണ്ടി: മണ്ണിടിച്ചില്‍ ഭീതിയെ തുടര്‍ന്ന് ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുന്ന്യോറമല നിവാസികള്‍ക്ക് വെളിച്ചവുമായി കൊയിലാണ്ടി ബി.ഇ.എം. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളെത്തി. സ്‌കൂളിലെ ജെ.ആര്‍.സി വിങ്ങിന്റെ നേതൃത്വത്തില്‍ 25 കുടുംബാംഗങ്ങള്‍ക്ക് എമര്‍ജന്‍സി ലാമ്പ് വിതരണം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ സുമതി, ജെ.ആര്‍.സി ചുമതലയുള്ള നിധിന ടീച്ചര്‍, അധ്യാപകരായ ആദര്‍ശ്, അഖില, പി.ടി.എ മെമ്പര്‍മാരായ സബീന, സൗമിനി, എം.പി.ടി.എ പ്രസിഡന്റ് ദീപ, ജെ.ആര്‍.സി കേഡറ്റ് ഹിഷാല്‍.വി.കെ, അബുദര്‍ മറ്റുവിദ്യാര്‍ഥികള്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.