കണ്ണാടിപ്പുഴയില് മലവെള്ളപ്പാച്ചില്‍; രക്ഷാപ്രവര്‍ത്തനത്തിന് നിര്‍മ്മിച്ച ചൂരല്‍മലയിലെ താല്‍ക്കാലിക പാലം മുങ്ങി
വയനാട്: മുണ്ടക്കൈ രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായി കണ്ണാടിപ്പുഴയില് മലവെള്ളപ്പാച്ചില്‍. പുഴയില്‍ ശക്തമായ ഒഴുക്ക് രൂപപ്പെട്ടതോടെ താല്‍ക്കാലികമായി മുണ്ടക്കെയിലേയ്ക്ക് നിര്‍മ്മിച്ച പാലം മുങ്ങി. മഴ മൂലം സൈന്യം നിര്‍മ്മിക്കുന്ന ബെയ്ലി പാലം നിര്‍മ്മിക്കാനുള്ള നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
നിലവില്‍ പ്രദേശത്ത് കോടമൂടിക്കൊണ്ടിരിക്കുകയാണ്. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരെയും മാധ്യമപ്രവര്‍ത്തകരെയും തിരിച്ച് അക്കരെ എത്തിക്കുകയാണ് ഇനി പ്രധാന വെല്ലുവിളി. കയര്‍ ഉപയോഗിച്ച് അക്കരെയെത്തുകയെന്നാണ് നിലവില്‍ ഏക മാര്‍ഗം. പ്രദേശത്ത് നിന്നും രക്ഷാപ്രവര്‍ത്തനം ഏകദേശം നിര്‍ത്താനുള്ള തീരുമാനമായിട്ടുണ്ട്.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് മരണസംഖ്യ 205 ആയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബെയ്ലി പാലത്തിന്റെയും രക്ഷാപ്രവര്‍ത്തനവും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.