വയനാട് മുണ്ടക്കയത്ത് പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; മരണം അറുപതിലേറെ കടന്നു, 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു


വയനാട്: മുണ്ടക്കയത്ത് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരണം 83 ആയി. 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മുണ്ടക്കയത്ത് പുഴയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് മുണ്ടക്കയത്ത് നിന്നും മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.


വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ മൂന്ന് തവണയാണ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍പൊട്ടിയത്. നിലവില്‍ 39 പേര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.