ചെറുവണ്ണൂര്‍ ടൗണില്‍ നിരവധി കടകളിലടക്കം വെള്ളംകയറി; ഗതാഗതവും തടസപ്പെട്ടു- വീഡിയോ കാണാം


ചെറുവണ്ണൂര്‍: കനത്ത മഴയില്‍ ചെറുവണ്ണൂര്‍ ടൗണില്‍ വെള്ളം കയറി. മേപ്പയ്യൂര്‍ റോഡ് മുതല്‍ മുയിപ്പോത്ത് റോഡ് വരെയുള്ള ഭാഗത്ത് വെള്ളക്കെട്ടാണ്.

മേപ്പയ്യൂര്‍ റോഡില്‍ ഇരുഭാഗത്തുമുള്ള കടകളിലും വെള്ളം കയറിയിട്ടുണ്ട്. കണ്ടീത്താഴ റോഡിലേക്കും വെള്ളക്കെട്ടുണ്ട്. ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസം നേരിടുകയാണ്.

മുയിപ്പോത്ത് കക്കറമുക്ക് റോഡിലും വലിയ തോതില്‍ വെള്ളം കയറിയിട്ടുണ്ട്. ഒതയോത്ത് ഭാഗത്ത് വെള്ളക്കെട്ടുകാരണം വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാനാവുന്നില്ല.