കനോലി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ യുവാവ് മരിച്ചു


കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ യുവാവ് മരിച്ചു. കോഴിക്കോട് കനോലി കനാലില്‍ വീണ കുന്ദമംഗലം സ്വദേശി പ്രവീണ്‍ ദാസാണ് മരിച്ചത്. മീന്‍പിടിക്കുന്നതിനിടെ കനാലിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഇയാളെ കനാലില്‍ നിന്നും കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാളെ കണ്ടെത്തിയത്. സരോവരം കനോലി കനാലില്‍ രാത്രി ഏഴരയോടെയാണ് സംഭവം. മീന്‍പിടിക്കുന്നതിനിടെ കനാലിലേയ്ക്ക് മറിയുകായിരുന്നു. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പേര്‍ കനാലില്‍ ഇറങ്ങി തപ്പിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.