ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ഇന്നവസാനിക്കും, ജൂലൈ 30ന് പ്രാദേശിക അവധി


ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. 30നാണ് ഉപതിരഞ്ഞെടുപ്പ്. അന്നേ ദിവസം വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

31 രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുന്നതായിരിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് വോട്ടെണ്ണല്‍.
1309 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. ഇതില്‍ 626 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ഉള്ളിയേരി എയുപി സ്‌ക്കൂളാണ് പോളിങ് സ്‌റ്റേഷന്‍.

നിലവിലുണ്ടായിരുന്ന മെമ്പര്‍ ഷിനി കക്കട്ടില്‍ (സിപിഎം) രാജിവെച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അഞ്ച് മത്സരാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ശ്രീജ ഹരിദാസന്‍ (സിപിഎം), റംലാ ഗഫൂര്‍ (കോണ്‍ഗ്രസ്), ശോഭ രാജന്‍ (ബിജെപി), റംലാ മുസ്തഫ, റംലാ മുഹമ്മദ് കോയ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) എന്നിവരാണ് മത്സരാര്‍ത്ഥികള്‍.