ഊരള്ളൂര്‍ കോട്ടുകുന്ന് അങ്കണവാടിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു; 25ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമായി
അരിക്കുളം: ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊരള്ളൂര്‍ കോട്ടു കുന്ന് അങ്കണവാടിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി ശിവാനന്ദന് മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. അബിനിഷ്, എം.പ്രകാശന് മെമ്പര്‍മാരായ ടി.രജില, ബിന്ദു പറമ്പടി, എ.ഇന്ദിര, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി.കെ ദിനൂപ്, അഷ്റഫ് വള്ളോട്ട്, വി. ബഷീര്‍, ടി.ടി.ശങ്കരന്, എം.കെ രാഗിഷ്, രാധിക, പ്രിയ എന്നിവര്‍ സംസാരിച്ചു.
Summary: A new building is being prepared for the Urallur Kotukunn Anganwadi