കോഴിക്കോട് മാവൂരിൽ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് മാവൂർ ചെറൂപ്പയിൽ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറൂപ്പ ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൺപത് വയസ്സായിരുന്നു.

വീട്ടിലെ ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലാണ് മൃതദേഹം കണ്ടത്. സംഭവ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. എല്ലാവരും പള്ളിയിൽ പോയിരിക്കുകയായിരുന്നു.

വീടിന്റെ ജനലുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടി എത്തിയപ്പോഴാണ് മൃതദേഹം കത്തിയ നിലയിൽ കണ്ടെത്തിയത്.

ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

[bot1]