ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ; ചലന ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയുടെ തനത് വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ചലന ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. നൂറോളം ഭിന്നശേഷിക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു. രണ്ടര ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നഗരസഭ വകയിരുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 200 ഓളം ഭിന്നശേഷിക്കാര്‍ക്ക് ചലന ശ്രവണ സഹായ ഉപകരങ്ങള്‍ വിതരണം ചെയ്തതില്‍ 12 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിച്ചത്. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വിതരണവും ക്യാമ്പും ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷനായി.
നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍, കൗണ്‍സിലര്‍മാരായ കെ.എ.ഇന്ദിര, കെ.കെ.വൈശാഖ്, വത്സരാജ് കേളോത്ത്, വി.പി.ഇബ്രാഹിംകുട്ടി, ഡോ.അബ്ദുള്‍ അസീസ് ( താലൂക്ക് ആശുപത്രി), ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാരായ എം.മോനിഷ, ടി.കെ.റുഫീല, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലേറ്റര്‍ അനുഷ്മ എന്നിവര്‍ സംസാരിച്ചു. സ്‌പെഷല്‍ എഡുക്കേറ്റര്‍ വി.എം.സുഹറയും അംഗന്‍വാടി പ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം നല്‍കി.
Summary: Koyilandy Municipal Corporation to lend a helping hand to the differently abled; Motion hearing aids were distributed