നിത്യവരുമാനം ലഭിക്കുന്ന തൊഴില്‍ സംരംഭങ്ങള്‍, കുനിയില്‍കടവ് പുഴ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ലക്ഷ്യം; വികസന പദ്ധതികളുമായി കുനിയില്‍ കടവ് ഹരിത സമിതിയുടെ പങ്കാളിത്ത ഗ്രാമ പഠനയോഗം


കൊയിലാണ്ടി: തിരുവങ്ങൂര്‍ കുനിയില്‍ കടവ് ഹരിത സമിതിയുടെ പങ്കാളിത്ത ഗ്രാമ പഠനയോഗം സംഘടിപ്പിച്ചു. യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ 8,9,10 വാര്‍ഡുകളിലെ ജനങ്ങളെ വിളിച്ചു ചേര്‍ത്ത് വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചാണ് യോഗം വിളിച്ചുചേര്‍ത്തത്. കുനിയില്‍കടവ് പുഴ ടൂറിസ്റ്റ് കേന്ദ്രമാക്കാനും നിത്യവരുമാനം ലഭിക്കുന്ന തരത്തില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭി്കകുവാനും മണ്ണൊലിപ്പ് തടയുവാന്‍ കണ്ടല്‍ക്കാടുകള്‍ വെച്ച് പിടിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി.

കുനിയില്‍ കടവ് ഹരിത സമിതി സെക്രട്ടറി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ ഇബ്രായി സ്വാഗതം പറഞ്ഞ യോഗത്തില്‍ കൊയിലാണ്ടി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി സന്ദീപ് അധ്യക്ഷത വഹിച്ചു.

പങ്കാളിത്ത ഹരിത സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബീരാന്‍കുട്ടി വിശദീകരിച്ചു. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസര്‍ ദിവ്യ കെ.എന്‍. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍
അജ്‌നഫ്, മുന്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട,് കുനിയില്‍ കടവ് ഹരിത സമിതി പ്രസിഡന്റ് പി കെ പ്രസാദ് എന്നിവര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

കോഴിക്കോട് ജില്ലയി ലെ പി.ആര്‍.എ ടീം അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് സുരേഷ് ബാബു കെ.ടി.കെ നന്ദി പറഞ്ഞു.