54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ് സുകുമാരൻ, ഉർവശിയും ബീന ആർ.ചന്ദ്രനും മികച്ച നടിമാര്‍


തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരൻ ആണ് മികച്ച നടന്‍. ഉർവശി, ബീന ആർ ചന്ദ്രൻ എന്നിവരാണ് മികച്ച നടിമാര്‍. മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിംഗ് നടന്നത്.160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നത്‌. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിന്‌ പരിഗണിച്ചിരുന്നു.

ചലച്ചിത്ര പുരസ്കാരങ്ങൾ വിശദമായി

*മികച്ച ചിത്രം
കാതൽ (ജിയോ ബേബി)

*മികച്ച രണ്ടാമത്തെ ചിത്രം
ഇരട്ട (സംവിധാനം: രോഹിത് എൻ കൃഷ്ണൻ), നിർമാതാവ് ജോജു ജോർജ്

*മികച്ച സംവിധായകൻ
ബ്ലെസി- ആടുജീവിതം

*മികച്ച നടൻ
പൃഥ്വിരാജ് സുകുമാരൻ – ആടുജീവിതം

*മികച്ച നടി
ഉർവശി (ഉള്ളൊഴുക്ക്)
ബീന ആർ ചന്ദ്രൻ (തടവ്)

*മികച്ച സ്വഭാവ നടൻ
വിജയകുമാരൻ- പൂക്കാലം

*മികച്ച സ്വഭാവനടി
ശ്രീഷ്മ ചന്ദ്രൻ- പെൺമ്പിളൈ ഒരുമൈ

*മികച്ച ബാലതാരം (പെൺ)
തെന്നൽ അഭിലാഷ് ( ശേഷം മൈക്കിൽ ഫാത്തിമ)

*മികച്ച തിരക്കഥാകൃത്ത്
റോഹിത് എംജി കൃഷ്ണൻ (ചിത്രം: ഇരട്ട)

*മികച്ച ഛായാഗ്രാഹകൻ
സുനിൽ കെ എസ്- ആടുജീവിതം

*മികച്ച തിരക്കഥ (അഡാപ്റ്റേഷൻ)
ബ്ലെസി- ആടുജീവിതം

*മികച്ച സംഗീതസംവിധായകൻ (ഗാനങ്ങൾ)
ജസ്റ്റിൻ വർഗീസ് (ഗാനം: ചെന്താമര പൂവിൻ, ചിത്രം: ചാവേർ)

*മികച്ച സംഗീത സംവിധായകൻ (പശ്ചാത്തലസംഗീതം)
മാത്യൂസ് പുളിക്കൽ – കാതൽ

*മികച്ച പിന്നണിഗായിക
ആൻ ആമിൻ (ഗാനം: തിങ്കൾ പൂവിൻ…, ചിത്രം: പാച്ചുവും അത്ഭുതവിളക്കും)

*മികച്ച എഡിറ്റർ
സംഗീത് പ്രതാപ്

*മികച്ച കലാസംവിധാനം
മോഹൻദാസ്- 2018 എവരിവൺ ഈസ് എ ഹീറോ

*മികച്ച സിങ്ക് സൗണ്ട്
ഷമീർ അഹമ്മദ് ( ഒ ബേബി

*മികച്ച ശബ്ദ മിശ്രണം
റസൂൽ പൂക്കുട്ടി, ശരത് (ആടുജീവിതം)

*മികച്ച കളറിസ്റ്റ്, പ്രോസസിംഗ് ലാബ്
വൈശാഖ് ശിവമണി (ആടുജീവിതം)

*മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്
രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

*മികച്ച വസ്ത്രാലങ്കാരം
ഫെമിന ബേബി ( ഒ ബേബി)

*മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ)
റോഷൻ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)

*മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ)
സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)

*മികച്ച നൃത്ത സംവിധാനം
ജിഷ്ണു (സുലൈഖ മൻസിൽ)

*ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രം
ആടുജീവിതം

*മികച്ച നവാഗത സംവിധായകൻ
ഫാസിൽ റസാഖ് (തടവ്)

*സ്പെഷൽ ജൂറി അവാർഡ്
കെ. ആർ ഗോകുൽ (അഭിനയം)- ആടുജീവിതം
സുധി കോഴിക്കോട് (അഭിനയം)- കാതൽ

*മികച്ച ചലച്ചിത്ര ലേഖനം
ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ- രാജേഷ് എം ആർ

*മികച്ച ചലച്ചിത്ര ഗ്രന്ഥം
പരേതനായ കിഷോർ കുമാർ എഴുതിയ ‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ എന്ന ഗ്രന്ഥം പുരസ്കാരം നേടി