‘കെട്ടിട ഉടമകള്‍ക്ക് സെസ് തവണകളായി അടയ്ക്കാനുള്ള സാവകാശമെങ്കിലും തരണം’; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് റജിസ്റ്റേര്‍ഡ് എഞ്ചിനീയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്‍ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം
കൊയിലാണ്ടി: റജിസ്റ്റേര്‍ഡ് എഞ്ചിനീയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്‍ (റെന്‍സ്‌ഫെഡ്) കൊയിലാണ്ടി യൂനിറ്റിന്റെ നാലാം സമ്മേളനം നടന്നു. കെട്ടിടനിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡിലേയ്ക്ക് കെട്ടിട ഉടമകള്‍ സെസ് അടയ്ക്കണമെന്ന
നിയമത്തിനെതിരെ സമ്മേളം ആഞ്ഞടിച്ചു.
കെട്ടിട ഉടമകള്‍ക്ക് ഇത് വലിയ ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും നിയമം പിന്‍വലിക്കുകയോ അല്ലെങ്കില്‍ തവണകളായി സെസ് അടയ്ക്കുവാനുള്ള സമയം നല്‍കണമെന്നും സമ്മേളനത്തില്‍ അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ക്കായി ആവശ്യം റജിസ്റ്റേര്‍ഡ് എഞ്ചിനീയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയോടും സംസ്ഥാന കമ്മിറ്റിയ്ക്ക് മുന്‍പാകെ ബോധ്യപ്പെടുത്ത്ുക വഴി സര്‍ക്കാരിലേയ്ക്ക് ആവശ്യം ഉന്നയിക്കുമെന്ന് സമ്മേളനം വ്യക്തമാക്കി.
മിനി സിവില്‍ സ്റ്റേഷന്റെ മുന്‍വശത്തുള്ള വെജ് കോര്‍ട്ടില്‍ വെച്ച് നടന്ന സമ്മേളനം മുന്‍ ജില്ലാ പ്രസിഡന്റ് സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ സംഘടനയ്ക്ക് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുള്‍ ശരീഹ് വൈസ് പ്രസിഡന്റായി സുനില്‍കുമാര്‍, സെക്രട്ടറി സ്ഥാനത്തേയ്ക്ക് റിത ജോയിന്റെ സെക്രട്ടറിയായി ശ്രീരാജ് സക്കീര്‍ അലി ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. വിനീത യൂണിറ്റ് റിപ്പോര്‍ട്ടും കെ. പ്രഭിന്‍ താലൂക്ക് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശ്രീനിവാസന്‍, റഫീഖ്, ഷിജി, ജംഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Summary: 4th-conference-of-registered-engineers-and-supervisors-federation-koyilandy-unit-held.