എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്‌സോ കേസില്‍ ഉള്ള്യേരി സ്വദേശിയ്ക്ക് കഠിന തടവും പിഴയും


കൊയിലാണ്ടി: പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ച ഉള്ള്യേരി സ്വദേശിയ്ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി കോടതി. ഉേള്ള്യേരി മൊടക്കല്ലൂര്‍ സ്വദേശി വെണ്‍മണിയില്‍ വീട്ടില്‍ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി പോക്സോ കേസില്‍ ശിക്ഷിച്ചത്. ലിനീഷ് അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം.

2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എട്ടുവയസുള്ള പെണ്‍കുട്ടിയെ ലിനീഷ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഒരു ബന്ധുവിനോട് ഇക്കാര്യം തുറന്നു പറയുകയായിരുന്നു. ഇവര്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കിയത്.

അത്തോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അത്തോളി എസ്.ഐ ജിതേഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി. ജെതിനാണ് ഹാജരായത്.