‘കേരളത്തിന് എംയിസ് അനുവദിക്കുക’; 33ാം കെ എസ്.എസ്.പി.യു ജില്ലാ സമ്മേളനത്തിന് വേദിയായി കൊയിലാണ്ടി, ഇനി പുതിയ ഭാരവാഹികള്‍
കൊയിലാണ്ടി: 33 ആം കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ നടന്നു. പ്രസിഡന്റ് കെവി ജോസഫ് പതാക ഉയര്‍ത്തിയത്തോടെ സമ്മേളനം ആരംഭിച്ചു. എല്‍.ഐ.സി ഓഫീസ് പരിസരത്തു മാരാമുറ്റം പൈതൃക തെരുവില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ ജില്ലാ കൗണ്‍സിലര്‍മാരും കൊയിലാണ്ടി പന്തലായനി ബ്ലോക്കുകളില്‍ നിന്നുള്ള അംഗങ്ങങ്ങളും പങ്കെടുത്തു.
ടൗണ്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു എ. ഗംഗാധരന്‍ നായര്‍, കെ കരുണാകരന്‍ അടിയോടി നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ.വി ജോസഫ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സ്വാഗതം പറഞ്ഞു.
സമ്മേളനത്തില്‍ കേരളത്തിന് എയിംസ് അനുവദിക്കുക എന്ന പ്രമേയം അവതരിപ്പിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആര്‍.കെ സത്യന്‍ പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ്, ചൈത്ര വിജയന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് , കെടിഎം കോയ, ബ്ലോക് മെമ്പര്‍, ടി.വി ഗിരിജ, വി. രാമചന്ദ്രന്‍, എം.പി അസ്സന്‍ മാസ്റ്റര്‍, പി. സൗദമിനി, കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.വി രാഘവന്‍, എ. വേലായുധന്‍, വി.കെ സുകുമാരന്‍ സി. അപ്പുക്കുട്ടി എന്നിവര്‍ സംസാരിച്ചു. വടകര മുനിസിപ്പല്‍ ബ്ലോക്ക്, വടകര ബ്ലോക്, കോര്‍പറേഷന്‍ സൗത്ത് ബ്ലോക്ക് എന്നിവര്‍ മാസിക അവാര്‍ഡുകള്‍ നേടി.
പുതിയ ഭാരവാഹികളായി കെ.വി ജോസഫ് പ്രസിഡന്റായും സി. അശോകന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കും എന്‍.കെ ബാലകൃഷ്ണന്‍ ട്രഷറര്‍ എന്നിവര്‍ അടങ്ങിയ ജില്ലാ കമ്മിറ്റിയെയും, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു.