ടി.പി വധക്കേസ് പ്രതി കൊടി സുനിയ്ക്ക് 30 ദിവസത്തെ പരോള്‍; ജയിലില്‍ നിന്ന് പുറത്തിറങ്ങി
തിരുവനന്തപുരം: ടി.പി.വധക്കേസ് പ്രതി കൊടി സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി. മുപ്പതു ദിവസത്തെ പരോള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി.ജി.പി പരോള്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍ പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡി.ജി.പി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുനി തവനൂര്‍ ജയിലില്‍ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.
Summary: 30-day parole for Suni in TP murder case; Released from prison