സഞ്ചാരികളുടെ പറുദീസയായി സര്‍ഗാലയ; അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു
പയ്യോളി: 12മത് അന്താരാഷ്ട്ര സര്‍ഗാലയ കരകൗശല മേളയ്ക്ക് സമാപനം. മലബാറിന്റെ ടൂറിസം മേഖലയുടെ കുതിച്ചുചാട്ടത്തിന് സര്‍ഗാലയ വലയി നേതൃത്വം വഹിക്കുകയും അന്താരാഷ്ട്ര മേളയുടെ വിസ്മയകാഴ്ച്ചകള്‍ക്കിടയില്‍ കുടുംബസമേതം പുതുവത്സര ആഘോഷിക്കാന്‍ നിരവധി പേരാണ് സര്‍ഗാലയയില്‍ തടിച്ചുകൂടിയത്.
പതിനഞ്ച് രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയിലെ ഇരുപത്തിനാലില്‍പരം സംസ്ഥാനങ്ങളില്‍ നിന്നും 300പരം കരകൗശല വിദഗ്ദ്ധര്‍, ദേശീയ അന്തര്‍ദ്ദേശീയ കരകൗശല അവാര്‍ഡ് ജേതാക്കളായ കരകൗശല വിദഗ്ദ്ധര്‍ എന്നിങ്ങനെയാണ് പങ്കെടുത്തിട്ടുള്ളത്. ഏഴ് തീം വില്ലേജുകളുടെ സോണ്‍, കലാപരിപാടികള്‍ക്കായി പാറക്കുളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ലോട്ടിങ് സ്റ്റേജ്, പ്രഗത്ഭ വ്യക്തികള്‍ പങ്കെടുക്കുന്ന ടൂറിസം ടോക്ക് സീരീസ്, അതുല്യ കരകൗശല വിസ്മയ പ്രദര്‍ശനം, വൈവിധ്യമേറിയ വിനോദാപാധികളായ ബോട്ടിംഗ്, അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വാറിയം, എ ടി വി, പ്രഗത്ഭ കലാകാരന്മാര്‍ ഒരുക്കിയ കലാവിരുന്നുകള്‍, മികച്ച മലബാര്‍ ഭക്ഷ്യവിഭവങ്ങളും, വയനാടന്‍ ഭക്ഷ്യ വിഭവങ്ങളും കൂടാതെ ഉസ്‌ബെക്കിസ്ഥാന്‍, നേപ്പാള്‍ വിദേശ ഭക്ഷണവിഭവങ്ങളും ഉള്‍പ്പെട്ട ഭക്ഷ്യ മേള തുടങ്ങിയവയോടെ സമ്പന്നമായിരുന്നു ഈ വര്‍ഷത്തെ സര്‍ഗാലയ ഫെസ്റ്റിവല്‍.
സമാപന ചടങ്ങില്‍ ചടങ്ങില്‍ ഈ വര്‍ഷത്തെ ആര്‍ട്ടിസാന്‍, മാധ്യമ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.മികച്ച ശബ്ദ സംവിധാനത്തിന് മലപ്പുറം മലബാര്‍ സൗണ്ട്‌സിന് പ്രത്യേക പുരസ്‌കാരം നല്‍കി.
സമാപന ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ യു.എല്‍.സി.സി.എസ് ഡയരക്ടര്‍ ശ്രീഷിജിന്‍ ടി.ടി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ്സ്, പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍, കൗണ്‍സിലര്‍ മുഹമ്മദ് അഷ്‌റഫ്, ഐ.ഐ എചച്.ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീധന്യന്‍, ടി. അരവിന്ദാക്ഷന്‍, മുജേഷ് ശാസ്ത്രി, ബഷീര്‍ മേലടി, ബൈജു എകെ, ചെറിയാവി സുരേഷ് ബാബു, സി രമേശന്‍,യു ടി കരീം, രാജന്‍ വടക്കയില്‍ എന്നിവര്‍ സംസാരിച്ചു. സര്‍ഗാലയ സീനിയര്‍ ജനറല്‍ മാനേജര്‍ രാജേഷ് ടികെ നന്ദി പറഞ്ഞു.