26 ലക്ഷത്തിന്റെ സ്വര്‍ണവുമായി അമ്മയും മകളും കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍; പിടികൂടിയത് നാദാപുരം സ്വദേശികളെ


നാദാപുരം: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ അമ്മയും മകളും പിടിയില്‍. നാദാപുരം സ്വദേശികളാണ് പിടിയിലായത്. 26 ലക്ഷം രൂപ വിലവരുന്ന 528 ഗ്രാം സ്വര്‍ണമാണ് പ്രതികളില്‍ നിന്നും പിടികൂടിയത്.

പാന്റില്‍ പേസ്റ്റ് രൂപത്തില്‍ തേച്ചുപിടിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. രണ്ടുദിവസം മുമ്പും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. 45 ലക്ഷം രൂപ വിലവരുന്ന 925 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

[vote]