കീഴരിയൂര്‍ കല്ലങ്കിയില്‍ കുറ്റിക്കാടുകളില്‍ നിന്നും കണ്ടെടുത്തത് 240 ലിറ്റര്‍ വാഷ്; പരിശോധന നടത്തിയത് കൊയിലാണ്ടിയില്‍ നിന്നുള്ള എക്‌സൈസ് സംഘം
കൊയിലാണ്ടി: കീഴരിയൂരില്‍ നിന്നും വന്‍തോതില്‍ വാഷ് പിടിച്ചെടുത്തു. കുറ്റിക്കാടുകളില്‍ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റര്‍ വാഷ് കണ്ടെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ഐസക്കും പാര്‍ട്ടിയുമാണ് കല്ലങ്കി മേഖലയില്‍ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കാടുകള്‍ക്കുള്ളില്‍ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിശോധനയില്‍ എ.ഇ.ഐ (ഗ്രേഡ്) പി.സി.ബാബു, സി.ഇ.ഒ എ.കെ.രതീഷ്, ഡബ്ല്യു.സി.ഇ.ഒ എം.എ.ശ്രീജില, സി.ഇ.ഒ ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Summary: 240 liters of wash recovered from the bushes at Keezhriyur