കോക്കല്ലൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ അന്തരിച്ചു


ബാലുശ്ശേരി: കോക്കല്ലൂർ സ്വദേശിയായ യുവാവ് അന്തരിച്ചു. ആയാരി പറമ്പിൽ വിനയ്ചന്താണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.

അനൂപിന്റെയും സൗമ്യയുടെയും മകനാണ്. സഹോദരൻ ധനുഷ്ചന്ത്. ഉള്ളിയേരി എം.ഡി.റ്റ് കോളേജിൽ പോളിടെക്നിക് വിദ്യാർത്ഥിയായിരുന്ന വിനയ്ചന്ത്ഡി.വെെ.എഫ് പറമ്പിന്റെ മുകൾ യൂണിറ്റ് കമ്മിറ്റി അം​ഗവുമായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെ‍ഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

Also Read- വാക്ക് തര്‍ക്കത്തെതുടര്‍ന്ന് വൈരാഗ്യം, ബാലുശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകളും കാറും തകര്‍ത്തതായി പരാതി