21 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍; സിം റദ്ദാക്കല്‍ തുടങ്ങിയ കാര്‍ശന നടപടികള്‍ക്കൊരുങ്ങി ടെലികോം വകുപ്പ്
ന്യൂഡല്‍ഹി: 21 ലക്ഷം വ്യജരേഖകള്‍ ഉപയോഗിച്ച് എടുത്ത് സിമ്മുകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ടെലികോം വകുപ്പ്. സിം വ്യജമെന്ന് കണ്ടാല്‍ ഉടന്‍ റദ്ദാക്കുമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തുന്ന് ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനവും റദ്ദാക്കുമെന്ന് ടെലികോം വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ടെലികോം വകുപ്പിന് കീഴിലുളള എ.ഐ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 21 ലക്ഷം സിം കാര്‍ഡുകള്‍ വ്യാജരേഖ പ്രകാരം എടുത്തവയാണെന്ന് കണ്ടെത്തിയത്. നിലവില്‍ അനുവദിച്ചിട്ടുളള സിംകാര്‍ഡുകളേക്കാള്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ വിതരണം ചെയ്ത കേസുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന 9 സിം കാര്‍ഡുകള്‍ എന്ന പരിധി മറികടന്നും പല കമ്പനികള്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.