100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത് 1879 കുടുംബങ്ങള്‍; തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച നേട്ടവുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച നേട്ടംകൊയ്ത് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. എട്ടുകോടി 93ലക്ഷം രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്കായി ചെലവഴിച്ചത്.
242373 തൊഴില്‍ദിനങ്ങളാണ് മേപ്പയ്യൂരില്‍ സൃഷ്ടിച്ചത്. തൊഴില്‍ ചെയ്തവരില്‍ 1879 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി.