പടിയില്‍ നിന്നും കാല്‍വഴുതി കുളത്തില്‍ വീണു; ബാലുശേരിയില്‍ പതിനെട്ടുകാരി മുങ്ങിമരിച്ചു


ബാലുശേരി: പൂനത്ത് പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂര്‍ രായന്‍കണ്ടിയില്‍ താമസിക്കുന്ന മലയില്‍ ബഷീറിന്റെ മകള്‍ ഫിദ ഷെറിന്‍ ആണ് മരിച്ചത്. പതിനെട്ടുവയസായിരുന്നു.

രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. പൂനത്തുള്ള ഉമ്മയുടെ വീട്ടിലെത്തിയപ്പോല്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയില്‍ നിന്നും കാല്‍ വഴുതി മുങ്ങിപ്പോയി. അല്‍പ്പ സമയം കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കുളത്തിലിറങ്ങി ഫിദയെ കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.