പിന്നണിഗാനരചയിതാവ് നിധീഷ് നടേരി, ടോപ് സിംഗർ സീസൺ ടൂ വിജയികളായ ശ്രീനന്ദ് വിനോദ്, വിഷ്ണുമായ,കീബോർഡിൽ മായാജാലം തീർക്കുന്ന സുശാന്ത് കോഴിക്കോട്; സംഗീത സാന്ദ്രമായി കൊയിലാണ്ടി ശ്രീചക്രയിൽ ആഘോഷം


കൊയിലാണ്ടി: നാടിൻറെ താലന്തുകൾ ഒത്തുചേർന്നപ്പോൾ കൊയിലാണ്ടിക്കിത് അഭിമാനമുഹൂർത്തം. ശ്രീചക്ര കൊയിലാണ്ടിയുടെ പതിനാറാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക പരിപാടിയിലാണ് പ്രതിഭ സംഗമവും അനുമോദനവും നടത്തിയത്. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ശ്രീ ബൈജുനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിദ്ധ സംഗീതജ്ഞൻ പ്രൊഫ. കാവുംവട്ടം വാസുദേവൻ അധ്യക്ഷത വഹിച്ചു.

ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ ടൂ വിന്നർ ശ്രീനന്ദ് വിനോദ്, സ്റ്റാർ സിംഗർ വിന്നർ വിഷ്ണുമായ, സുപ്രസിദ്ധ കീ ബോർഡ് ആർട്ടിസ്റ്റ് സുശാന്ത് കോഴിക്കോട്, മലയാള സിനിമാ പിന്നണി യുവഗാനരചയിതാവ് നിധീഷ് നടേരി എന്നീ അതുല്യ സർഗ്ഗ പ്രതിഭകൾക്കുള്ള ശ്രീചക്ര പുരസ്കാരം പ്രസിദ്ധ സംഗീതജ്ഞൻ ശ്രീ ഹരിപ്പാട് കെ.പി.എൻ പിള്ള സമർപ്പിച്ചു.

പി.വി.രാജു, അഡ്വ: ശ്രീനിവാസൻ , സുരേഷ് പന്തലായനി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നിധീഷ് നടേരിയുടെ രചനയിൽ കാവുംവട്ടം വാസുദേവൻ സംഗീത സംവിധാനം നിർവ്വഹിച്ച ലഹരി വിരുദ്ധ സന്ദേശഗാനം ശ്രീചക്രയിലെ സംഗീത കലാകാരന്മാർ അവതരിപ്പിച്ചു.