കീഴരിയൂരില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന; 7.5 ലിറ്റര്‍ ചാരായവും 160ലിറ്റര്‍ വാഷും പിടിച്ചെടുത്തു


Advertisement

പേരാമ്പ്ര: എക്‌സൈസ് പരിശോധനയില്‍ കീഴരിയൂരില്‍ നിന്നും വാറ്റും ചാരായവും പിടിച്ചെടുത്തു. മാവിന്‍ചുവട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പേരാമ്പ്ര എക്‌സൈസ് സംഘം ചാരായം പിടിച്ചെടുത്തത്. ഉടമസ്ഥനില്ലാത്ത നിലയില്‍ 7.5 ലിറ്റര്‍ ചാരായവും ഭാസ്‌കരന്‍കെട്ട് ഭാഗത്തുവെച്ച് 160 ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. അബ്കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിന്റെ നേതൃത്വത്തിന്റെ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജയരാജ്, പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement

Summary: 160 liters of wash were seized