പന്ത്രണ്ടാം ശമ്പള പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം; കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം
കൊയിലാണ്ടി: പന്ത്രണ്ടാം ശബള, പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ്.കെ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ: സെക്രട്ടറി അശോകന്‍ കൊളക്കാട് സംഘടന റിപ്പോര്‍ട്ടും, സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കൗണ്‍സിര്‍ പി.സുധാകരന്‍, ജില്ലാ കമ്മിറ്റി അംഗം കെ.സുകുമാരന്‍, എം.എം.ചന്ദ്രന്‍, ശ്രീധരന്‍.എന്‍, എന്‍.കെ.വിജയഭാരതി, പി.വി. രാജന്‍, പി.രാജേന്ദ്രന്‍, ഇ.മുരളി, സി.രാമകൃഷ്ണന്‍, മുകുന്ദന്‍, കെ.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇ.ബാലന്‍ വരണാധികാരിയായി. പി.വി.രാജന്‍ പ്രസിഡന്റ്, എം.എം.ചന്ദ്രന്‍ മാസ്റ്റര്‍ സെക്രട്ടറി, കെ.കെ.നാരായണന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Summary: 12th Pay Pension Reform Process to be started immediately KSSPU