മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പന്ത്രണ്ടുകാരന്‍ മുങ്ങി മരിച്ചു
കൊയിലാണ്ടി: മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പന്ത്രണ്ടുകാരന്‍ മുങ്ങി മരിച്ചു. എളാട്ടേരി നേരങ്ങോട്ട് വീട്ടില്‍ സുകേഷിന്റെ മകന്‍ ആല്‍വിനാണ് മരിച്ചത്.
ഏഴുമണിയോടെയായിരുന്നു സംഭവം. അച്ഛനൊപ്പം കുളിക്കുന്നതിനിടെ ആല്‍വിന്‍ കുളത്തിലേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
[bot1]