കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ കല്ലുവെട്ടുകുഴിയിൽ വീണു; മുക്കത്ത് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു


കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശി സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ ഇന്നലെയായിരുന്നു അപകടം.

കളി കഴിഞ്ഞ് ഏറെ വെെകിയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് കാശിനാഥന്റെ ചെരുപ്പ് വീടിന് സമീപത്തുള്ള കല്ലുവെട്ടുകുഴിയ്ക്കരികിൽ കാണുന്നത്. കുട്ടിയുടെ ചെരിപ്പ് കണ്ടതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കുഴിയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് കാശിനാഥൻ.