12 ടീമുകള്‍ പങ്കെടുത്തു; ലഹരിയ്‌ക്കെതിരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് കൊയിലാണ്ടിയിലെ യൂത്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 6’s ഫുട്‌ബോള്‍ ടൂര്‍ണമെന്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍ അധ്യക്ഷത വഹിച്ചു.

12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റിവര്‍ പ്ലേറ്റ് എഫ്‌സി മുത്താമ്പി വിജയികളായി. മെക്‌സിക്കന്‍ ഈഗിള്‍ കൊയിലാണ്ടി റണ്ണേഴ്‌സ് അപ്പായി. റാഷിദ് മുത്താമ്പി, നിതിന്‍ നടേരി, ബിനീഷ് ലാല്‍, മുബഷിര്‍ എം.കെ, ഫഹദ് എം.കെ എന്നിവര്‍ പങ്കെടുത്തു.