11 കോടി ചെലവിൽ എട്ടരയേക്കറിൽ ഒരുങ്ങുന്നു പുതിയ കെട്ടിടം; കുറ്റ്യാടിക്കാർക്ക് ഇനി കൂടുതൽ സൗകര്യത്തോടെ മികച്ച വിദ്യാഭ്യാസം നേടാം


കുറ്റ്യാടി: കുറ്റ്യാടി എഡ്യൂക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആംഭിച്ച ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ എട്ടാം വാർഷികാഘോഷത്തിന്റെയും പുതിയ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ഷെയർ സമാഹരണത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹച്ചു. കർഷകരും, കർഷക തൊഴിലാളികളും, ഏറെയുള്ള വടകര താലൂക്കിലെ കുറ്റ്യാടി മേഖലയിലെയും, പരിസര പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ സ്ഥാപിതമായ സഹകരണ സ്ഥാപനമാണ്‌ കുറ്റ്യാടി എഡ്യൂക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി (എഡുക്കോസ്).

2015 വർഷത്തിലാണ് ഇഡിയുസിഒഎസിന്റെ നേതൃത്വത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിതമായത്. നടുപ്പൊയിൽ 8.5 ഏക്കർ സ്ഥലത്താണ് 11 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവൃത്തി നടക്കുന്നത്. പരിപാടിയിൽ പങ്കെടുത്തതോടൊപ്പം നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു.

ചടങ്ങിൽ ഇഡിയുസിഒഎസ് ഡയറക്ടർ ടി.കെ മോഹൻദാസ് സ്വാഗതം പറഞ്ഞു. ഇഡിയുസിഒഎസ് ചെയർമാനും എംഎൽഎയുമായ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജിത്ത് കെ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോർജ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഷെയർ ഹോൾഡേഴ്സ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Summary: new building for EDUCOS co-operative college Kutyadi