106 ആം വാര്‍ഷികത്തിന്റെ നിറവില്‍ കോരപ്പുഴ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍; പത്ത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വര്‍ണ്ണക്കൂടാരം വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിച്ചു


കോരപ്പുഴ: 106 ആം വാര്‍ഷികാഘോഷം സംഘടിപ്പിച്ച് കോരപ്പുഴ ഗവണ്‍മെന്റ് യുപി സ്‌കൂള്‍. വാര്‍ഷികാഘോഷ പരിപാടിയില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും നടന്നു. വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം എംഎല്‍എ കാനത്തില്‍ ജമീല സ്‌ക്കൂളിന്റെ 106-ാം വാര്‍ഷികാഘോഷ വേദിയില്‍വെച്ച് നിര്‍വ്വഹിച്ചു.

പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വര്‍ണ്ണക്കൂടാരത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമായ മുപ്പത് തീമുകള്‍ ഉള്‍ക്കൊള്ളുന്ന പതിമൂന്ന് വൈജ്ഞാനിക ഇടങ്ങളാണ് ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ളത്. പ്രിപ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷ കേരളയുടേയും ആഭിമുഖ്യത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

വാര്‍ഷികാഘോഷം പന്തലായനി ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിപിഒ എസ്എസ്‌കെ പിഎന്‍ അജയന്‍ പദ്ധതി വിശദീകരിച്ചു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി എന്‍.വി സ്വാഗതം പറഞ്ഞു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സന്ധ്യ ഷിബു, അതുല്യ ബൈജു പന്തലായനി ബിപിസി മധുസൂദനന്‍, പിസി സതീഷ്ചന്ദ്രന്‍, വി.പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ ശ്രീജു, വേലായുധന്‍ മാണിക്യപുരി, ആബിദ് ടി.പി, എം.കെ പ്രസാദ്, പി.ടി.എ പ്രസിഡണ്ട് മുനീര്‍ എന്‍.കെ, എസ്.എംസി ചെയര്‍മാന്‍ നൗഷാദ് കീഴാരി, മദര്‍ പി.ടി.എ പ്രസിഡണ്ട് സമീഹ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീന എംടി നന്ദിയും പറഞ്ഞു.