പയ്യോളി: മൂരാട് ഓയില്‍ മില്ലിലെ അണ്ടര്‍പാസിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇന്ന് രാത്രി 12 മണിമുതല്‍ ഹൈവേ ബ്ലോക്ക് ചെയ്യുമെന്ന് പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഈ റോഡില്‍ നിരന്തരമുള്ള വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് എന്നിവ പരിഹരിക്കുന്നതിനായുള്ള പണികളാണ് നടക്കുക. എന്‍.എച്ച് അധികൃതരും പയ്യോളി പോലീസും മുനിസിപ്പാലിറ്റി ചെയര്‍മാനും ബന്ധപ്പെട്ടാണ് റോഡ് ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചത്. ഇന്ന് രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് പണി നടക്കുകയെന്ന് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പോലീസും ഹൈവേ പട്രോളിംങ്ങും രാത്രി ഗതാഗതം നിയന്ത്രിക്കും.