കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 101 കുപ്പി മദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍


Advertisement

കോഴിക്കോട്: തിരുനെല്‍വേലിയില്‍ നിന്നും ട്രെയിനില്‍ വന്‍തോതില്‍ മദ്യവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും മദ്യം പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 101 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.

Advertisement

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് സംഭവം. 22629 നമ്പറിലുള്ള ദാദര്‍-തിരുനെല്‍വേലി ട്രെയിനിലാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്.

Advertisement
Advertisement

Summary: 101 bottles of liquor seized from Kozhikode railway station