Tag: Kozhikode Railway Station

Total 9 Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഗതാഗത പരിഷ്‌കാരം, സ്റ്റേഷനിലേക്ക് വരേണ്ട വഴിയറിയാം

കോഴിക്കോട്: നവീകരണ പ്രവൃത്തികളുടെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ഗതാഗത പരിഷ്‌കാരം. ഓട്ടോ ഒഴികെയുള്ള വാഹനങ്ങള്‍ വരുന്നതിലും പോകുന്നതിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ ആനിഹാള്‍ റോഡിലൂടെ വന്ന് സ്റ്റേഷന്‍ കോംപൗണ്ടില്‍ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനരികിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാന്‍. ലിങ്ക് റോഡ് വഴി വന്നാല്‍ വാഹനങ്ങള്‍ക്ക് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാനാവില്ല. ഒന്നാം

ടിക്കറ്റ് റിസര്‍വ് ചെയ്യാനാണെങ്കില്‍ ഇനി നേരെ നാലാം പ്ലാറ്റ്‌ഫോമിലേക്ക് വിട്ടോളൂ; നവീകരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ റിസര്‍വേഷന്‍ സെന്റര്‍ മാറ്റി

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ 445.95 കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിച്ചിരുന്ന ടിക്കറ്റ് റിസര്‍വേഷന്‍ ഓഫിസ് ഇന്നുമുതല്‍ നാലാം പ്ലാറ്റ്‌ഫോമിലേക്കു മാറും. നാലാം പ്ലാറ്റ്‌ഫോമില്‍ പാഴ്‌സല്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണു താല്‍ക്കാലികമായി റിസര്‍വേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്നലെ വൈകിട്ടത്തോടെ ക്രമീകരണം പൂര്‍ത്തിയാക്കി. അണ്‍റിസര്‍വ്ഡ് ടിക്കറ്റ് വിതരണം നിലവിലുള്ള സ്ഥലത്തു തുടരും.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 101 കുപ്പി മദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: തിരുനെല്‍വേലിയില്‍ നിന്നും ട്രെയിനില്‍ വന്‍തോതില്‍ മദ്യവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും മദ്യം പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 101 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് സംഭവം. 22629

”അങ്ങോട്ട്‌ മാറടായെന്ന്‌ തമിഴ് ചുവയിൽ ആക്രോശിച്ചു, ബ്ലേഡ് കൊണ്ട്‌ കഴുത്തിന്‌ നേരെ വീശി”; കല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ട ദുരനുഭവം പങ്കിട്ട് അരിക്കുളം സ്വദേശി

കൊയിലാണ്ടി: കല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് അരിക്കുളം സ്വദേശി. ട്രെയിനിലെ സ്ഥിര യാത്രക്കാരനായ മാത്തോട്ടം വനശ്രീയില്‍ ജോലി ചെയ്യുന്ന ഗിരീഷ് ആണ് റെയില്‍വേ സ്‌റ്റേഷനുകളിലെ സുരക്ഷ സംബന്ധിച്ച് അനുഭവം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് കല്ലായി റെയില്‍വേ സ്‌റ്റേഷനിലെ ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ രണ്ട് പേര്‍ ഭക്ഷണം കഴിക്കാനായി സമീപത്ത്

അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം

കോഴിക്കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമസമയക്രമം റെയില്‍വേ പുറത്തുവിട്ടു. കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതും ഓടുക. ആഴ്ചയില്‍ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും സര്‍വ്വീസ് നടത്തുക. കാസര്‍കോഡ് നിന്ന് രാവിലെ 07:00 മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 03:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് 04:05 ന് തിരുവനന്തപുരത്ത് നിന്ന്

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മൂന്നു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 473 കോടി രൂപയുടെ നവീകരണ പദ്ധതി നാളെ പ്രഖ്യാപിക്കും

കോഴിക്കോട്: മലബാറിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായുള്ള പദ്ധതി നാളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിക്കുക. കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ സ്റ്റേഷന്‍ നവീകരണ പദ്ധതിയാണ് പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കുക. പ്രധാനമന്ത്രി തിരുവനന്തപുരത്ത് പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത്

കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്; കോഴിക്കോട് നിന്ന് ഓരോ സ്‌റ്റേഷനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ അറിയാം

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്. എ.സി ചെയര്‍കാര്‍, എ.സി എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിങ്ങനെ രണ്ട് തരം സീറ്റുകളാണ് വന്ദേഭാരത് എക്‌സ്പ്രസില്‍ ഉള്ളത്. പ്രില്‍ 25 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഏപ്രില്‍ 26 നാണ് കാസര്‍കോട് നിന്നുള്ള സാധാരണ സര്‍വ്വീസ് ആരംഭിക്കുക.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻമദ്യവേട്ട; പിടികൂടിയത് 440 കുപ്പി മദ്യം 

കോഴിക്കോട്:  കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടിയത് കുപ്പിക്കണക്കിന് അനധികൃത മദ്യം. നേത്രാവതി എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 440 കുപ്പി മദ്യമാണ് രാവിലെ ആര്‍.പി.എഫ്. പിടിച്ചെടുത്തത്. മദ്യക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പിടികൂടിയ മദ്യം തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറി. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിന് പിന്നാലെ തീവണ്ടികളിലെ പരിശോധന ശക്തിപ്പെടുത്തിയ ആര്‍.പി.എഫ് സ്‌ഫോടക വസ്തുക്കളും തീപിടിക്കാന്‍‌ സാധ്യതയുള്ള വസ്തുക്കളും

ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കോവിഡ് കാരണം സര്‍വ്വീസ് നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ അവസാന ട്രെയിനും ഓടിത്തുടങ്ങി; സ്വീകരണം നല്‍കി യാത്രക്കാരുടെ കൂട്ടായ്മ

കോഴിക്കോട്: കോവിഡ് മഹാമാരി കാരണം നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ മുഴുവന്‍ ട്രെയിനുകളും സര്‍വ്വീസ് പുനരാരംഭിച്ചു. സ്‌പെഷ്യല്‍ എക്‌സ്പ്രസായി ഓടിത്തുടങ്ങിയ കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ കൂടി സര്‍വ്വീസ് ആരംഭിച്ചതോടെയാണ് മലബാറില്‍ മുഴുവന്‍ ട്രെയിനുകളും പുനഃസ്ഥാപിക്കപ്പെട്ടത്. മലബാറിലെ യാത്രക്കാരുടെ പ്രയാസം പരിഹരിക്കാന്‍ പാലക്കാട് ഡിവിഷനില്‍ നിര്‍ത്തിവച്ച എല്ലാ പാസഞ്ചര്‍ ട്രെയിനുകളും എത്രയും പെട്ടെന്ന് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയിലെ ഉന്നത